Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palchuram Region

Kannur

അ​മ്പാ​യ​ത്തോ​ട്-പാ​ൽ​ചു​രം മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഭീ​ഷ​ണി രൂക്ഷം

കേ​ള​കം: കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള അ​മ്പാ​യ​ത്തോ​ട് മേ​ലെ പാ​ൽ​ചു​രം വ​നാ​തി​ർ​ത്തി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം ത​ട​യാ​ൻ സ്ഥാ​പി​ച്ച വൈ​ദ്യു​തവേ​ലി പ​രി​പാ​ല​ന​മി​ല്ലാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​താ​യി പ​രാ​തി. വേ​ലി​ക്ക് ചു​റ്റും കാ​ടും വ​ള്ളി​ക​ളും പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​രോ​ധ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. 

കേ​ള​കം: കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള അ​മ്പാ​യ​ത്തോ​ട് മേ​ലെ പാ​ൽ​ചു​രം വ​നാ​തി​ർ​ത്തി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം ത​ട​യാ​ൻ സ്ഥാ​പി​ച്ച വൈ​ദ്യു​തവേ​ലി പ​രി​പാ​ല​ന​മി​ല്ലാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​താ​യി പ​രാ​തി. വേ​ലി​ക്ക് ചു​റ്റും കാ​ടും വ​ള്ളി​ക​ളും പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​രോ​ധ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ​ല​ത​വ​ണ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​യി ക​യ​റി വ്യാ​പ​ക കൃ​ഷി​നാ​ശ​വും ഭീ​തി​യും വി​ത​ച്ചി​ട്ടും വൈ​ദ്യു​തവേ​ലി കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ നി​ര​ന്ത​ര​മാ​യ കാ​ട്ടാ​ന ശ​ല്യം മൂ​ലം ദു​രി​ത​ത്തി​ലാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. സ​മാ​ന്ത​ര​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ കാ​ടും വ​ള്ളി​ക​ളും പ​ട​ർ​ന്നു​ക​യ​റി​യാ​ൽ വൈ​ദ്യു​തി ഷോ​ർ​ട്ട് സം​ഭ​വി​ച്ച് വേ​ലി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടും. ഇ​തോ​ടെ കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് യാ​തൊ​രു പ്ര​തി​രോ​ധ​വു​മി​ല്ലാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ക​ട​ന്നു​ക​യ​റാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ക​യാ​ണ്.​ 

മ​ഴ​ക്കാ​ല​ത്ത് കാ​ടി​ന്‍റെ വ​ള​ർ​ച്ച കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ വൈ​ദ്യു​തി വേ​ലി അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും, സ്ഥി​രം പ​രി​പാ​ല​ന​ത്തി​നാ​യി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യ​വും കൃ​ഷി​നാ​ശ​വും വീ​ണ്ടും വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Latest News

Corehub Up